എഡ്യു കെയർ സ്കോളർഷിപ്പ്

സാമ്പത്തിക പിന്നാക്കാവസ്ഥ കാരണം പഠനത്തിന്‌ ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർഥികൾക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തിൽ എം.എസ്.എം കേരള ആരംഭിച്ച വിദ്യാഭ്യാസ സഹായ പദ്ധതിയാണ്‌ എഡ്യുകെയർ. സ്കൂൾ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുകൾ, പഠനോപകരണങ്ങൾ, കരിയർ ഗൈഡൻസ് ക്ലാസുകൾ, മാതൃകാ പരീക്ഷകൾ തുടങ്ങി വിപുലവും വിശാലവുമായ പദ്ധതികൾ എഡ്യുകെയർ സംവിധാനത്തിന്‌ കീഴിൽ നടന്നു വരുന്നു. പ്ലസ് ടു പഠനം പൂർത്തീകരിച്ച് ബിരുദ ബിരുദാനന്തര കോഴ്‌സുകൾ, ഡിപ്ലോമ, ടീച്ചേഴ്‌സ് ട്രെയിനിംഗ്, ഗവേഷണം തുടങ്ങി ഉന്നത വിദ്യാഭ്യാസ പഠനം നടത്തുന്ന വിദ്യാർഥി വിദ്യാർഥിനികൾക്ക് പഠന സഹായമായി സ്‌കോളർഷിപ്പ് നല്കി വരുന്നു. മേൽ പറഞ്ഞ യോഗ്യതയുള്ളവർക്ക് ഇതിനു വേണ്ടി അപേക്ഷിക്കാവുന്നതാണ്‌.

PROCEED NOTIFICATION
Back to Top