Misbah

ലോകത്തിനു മാർഗ്ഗദർശനമായ വിശുദ്ധ ഖുർആൻ അവതരിച്ച മാസമാണല്ലോ റമദാൻ. ഖുർആൻ കൂടുതൽ പഠിക്കുന്നതിനും ആശയങ്ങൾ ഉൾക്കൊള്ളുന്നതിനും ഓരോ വിശ്വാസീ മനസും ആഗ്രഹിക്കുന്ന ദിനരാത്രങ്ങൾ. ഖുർആൻ പഠനം താല്പര്യത്തോടെ കാണുന്നവർക്ക് അതിനു പ്രോത്സാഹനം നൽകുക എന്ന ഉദ്ദേശത്തോടെ 27 വർഷമായി MSM സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ഖുർആൻ വിജ്ഞാന പരീക്ഷയാണ് 'മിസ്ബാഹ്'. ഏറെ പുതുമകളോടെ ഈ വർഷത്തെ മിസ്ബാഹ് മാര്‍ച്ച് 28 (ജനറൽ വിഭാഗം), ഏപ്രിൽ 7 (ജൂനിയര്‍ വിഭാഗം) എന്നീ ദിവസങ്ങളിലായി സംഘടിപ്പിക്കുകയാണ്. താങ്കളും ഈ അവസരം ഏറെ താല്പര്യത്തോടെ ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

  • ജനറൽ വിഭാഗം പരീക്ഷ ഓൺലൈനായും ഓഫ്‌ലൈനായും എഴുതാവുന്നതാണ്.
  • ജൂനിയര്‍ വിഭാഗം പരീക്ഷ (01/06/2008 ശേഷം ജനിച്ചവർ) ഓണ്‍ലൈനായി മാത്രമാണ് പങ്കെടുക്കാനാവുക.
    • പരീക്ഷാ തീയതി:
    • ജനറൽ: 7 ഏപ്രിൽ 2024, ഞായർ
    • ജൂനിയര്‍: 7 ഏപ്രിൽ 2024, ഞായർ
  • ഓൺലൈൻ പരീക്ഷ വിവിധ സ്ലോട്ടുകളായിട്ടാണ് നടത്തുന്നത്. അനുയോജ്യമായ സ്ലോട്ട് തിരഞ്ഞെടുക്കാവുന്നതാണ്.
  • കേരളത്തിൽ മാത്രമാണ് ഓഫ്‌ലൈൻ സെന്ററുകൾ ഉള്ളത്. അപ്ലിക്കേഷൻ സമർപ്പിക്കുമ്പോൾ തന്നെ സൗകര്യപ്രദമായ സെന്റർ തെരഞ്ഞെടുക്കേണ്ടതാണ്.
    • സിലബസ്:
    • ജനറൽ: സൂ: അൻഫാൽ, സൂറ: യൂനുസ് (അമാനി മൗലവിയുടെ തഫ്സീർ)
    • ജൂനിയര്‍: സൂ: മുൽക്ക്, സൂറ: ഖലം, സൂറ: ഹാഖ (അമാനി മൗലവിയുടെ തഫ്സീർ)
    • പരീക്ഷാ ഫീ:
    • ജനറൽ: 100/- രൂപ
    • ജൂനിയര്‍: 50/- രൂപ
  • ഓൺലൈൻ വഴിയാണ് ഫീ അടക്കേണ്ടത്.
  • ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാണ് പരീക്ഷക്കുണ്ടാകുക.
  • കൂടുതൽ മാർക്ക് നേടുന്ന നിശ്ചിത എണ്ണം ആളുകളെ ഗ്രാൻഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുക്കുന്നതാണ്.
  • ജനറൽ വിഭാഗം ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക് പരിശുദ്ധ ഉംറ കർമ്മം നിർവഹിക്കാൻ അവസരം ലഭിക്കുന്നതാണ്.
  • ആകെ ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.
  • ഇരു വിഭാഗങ്ങളിലെയും ആദ്യത്തെ 10 സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസുകളും പ്രോത്സാഹന സമ്മാനങ്ങളുമുണ്ടായിരിക്കുന്നതാണ്.
  • കൂടുതൽ വിവരങ്ങൾക്ക്: 7034000909, 7639291743
Notification Login
Back to Top